
മനാമ: കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് ബഹ്റൈനും. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താൽ അലങ്കരിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും ഒരുപോലെ നീല നിറത്തിൽ മുങ്ങി. ബഹ്റൈനും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധവും പരസ്പര സഹകരണവും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്. കൂടാതെ, കുവൈത്ത് നോതാക്കൾക്ക് ബഹ്റൈൻ ഭരണാധികാരികൾ ആശംസ സന്ദേശവും കൈമാറിയിരുന്നു.
read more: 462 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കി; പുതുക്കിയില്ലെങ്കിൽ 100 കുവൈത്ത് ദിനാർ പിഴ
കുവൈത്തിൽ ഇന്നും നാളെയുമായാണ് 64-ാമത് ദേശീയ ദിനവും 34-ാമത് വിമോചന ദിനവും ആഘോഷിക്കുന്നത്. ഈ മാസം രണ്ടിന് ബയാൻ പാലസിൽ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെങ്ങും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ