എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പടെ വിമാനങ്ങളുടെ ടെർമിനൽ മാറ്റം, ഫെബ്രുവരി 16 മുതൽ പുതിയ ക്രമീകരണങ്ങൾ വരുന്നൂ റിയാദ് എയർപ്പോർട്ടിൽ

Published : Feb 11, 2026, 03:37 PM IST
riyadh airport

Synopsis

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 16 മുതൽ 25 വരെ വിമാന സർവിസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറ്റുന്നു. സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ സർവീസുകളെ ഇത് ബാധിക്കും.  

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണത്തിെൻറ ഭാഗമായി, വിമാന സർവിസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറുന്നു. ഫെബ്രുവരി 16 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന 10 ദിവസത്തെ പരിവർത്തന പ്രക്രിയയിലൂടെയാകും ഈ മാറ്റങ്ങൾ നടപ്പാക്കുക.

സൗദി എയർലൈൻസ് (സൗദിയ), ഫ്ലൈനാസ്, ഫ്ലൈഅദീൽ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര വിമാനങ്ങളും വിദേശ വിമാനക്കമ്പനികളും ഈ മാറ്റത്തിന്‍റെ പരിധിയിൽ വരും. വിമാനത്താവളത്തെ ആധുനികവൽക്കരിക്കുന്നതിെൻറ ഭാഗമായി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും വിമാനത്താവളത്തിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന സമയം മുൻകൂട്ടി പരിശോധിച്ച് കൃത്യമായ ടെർമിനലിൽ എത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

മാറ്റങ്ങൾ നടപ്പാക്കുന്ന തീയതികളും പുതിയ ടെർമിനലുകളും

1. ഫെബ്രുവരി 16-ന് പുലർച്ചെ 12-ന് ശേഷം ഫ്ലൈഅദീൽ അന്താരാഷ്ട്ര സർവിസുകൾ ഒന്നാം ടെർമിനലേക്ക് മാറും.

2. ഫെബ്രുവരി 17-ന് പുലർച്ചെ മൂന്നിന് ശേഷം സൗദിയ അന്താരാഷ്ട്ര സർവിസുകൾ രണ്ടാം ടെർമിനലിലേക്ക് മാറും.

3. ഫെബ്രുവരി 24-ന് പുലർച്ചെ 12-ന് ശേഷം സൗദിയ ആഭ്യന്തര സർവിസുകൾ നാലാം ടെർമിനലിലേക്ക് മാറും.

4. ഫെബ്രുവരി 24-ന് രാത്രി 11-ന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവീസുകൾ നാലാം ടെർമിനലിൽ നിന്നായിരിക്കും.

5. ഫെബ്രുവരി 25-ന് പുലർച്ചെ അഞ്ചിന് ശേഷം വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവിസുകൾ അഞ്ചാം ടെർമിനലിൽ നിന്നായിരിക്കും.

6. ഫെബ്രുവരി 25-ന് രാവിലെ ഏഴിന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവീസുകൾ (സ്ഥിര സംവിധാനം) മൂന്നാം ടെർമിനലിൽ നിന്നാവും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.

1. നേരത്തെ എത്തുക: വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് നിശ്ചയിക്കപ്പെട്ട ടെർമിനലുകളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുക.

2. ടെർമിനൽ പരിശോധിക്കുക: യാത്ര പുറപ്പെടുന്നതിന് മുമ്പായി യാത്രക്കാർ തങ്ങളുടെ വിമാനക്കമ്പനി നൽകുന്ന അറിയിപ്പുകൾ വഴി ടെർമിനൽ കൃത്യമായി ഉറപ്പുവരുത്തുക.

3. വിമാനക്കമ്പനികളുമായി ബന്ധപ്പെടുക: മാറ്റങ്ങൾ നടക്കുന്ന സമയമായതിനാൽ വിമാനക്കമ്പനികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി സമയ പരിധി
ഡ്രൈവിങ് സീറ്റിൽ എഴുന്നേറ്റ് നിന്ന് വണ്ടിയോടിച്ചു, കയ്യോടെ പിടികൂടി അധികൃതർ