മക്കയിലെ സംസം ജലവിതരണ കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിച്ചു

By Web TeamFirst Published Mar 25, 2021, 5:36 PM IST
Highlights

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഒരാള്‍ക്ക് 15 ദിവസത്തേക്ക് നാല് സംസം ബോട്ടില്‍ എന്ന തോതിലാണ് വിതരണം.

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി അടച്ചിട്ടിരുന്ന മക്കയിലെ കിങ് അബ്ദുല്‍ അസീസ് സംസം ജലവിതരണ കേന്ദ്രം തുറന്നു. ചൊവ്വാഴ്ച മുതലാണ് പുനപ്രവര്‍ത്തനം തുടങ്ങിയത്. റമദാന്‍ കാലത്ത് സംസം ജലത്തിനുണ്ടാകുന്ന വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് നടപടി.

ചൊവ്വാഴ്ച ഇരുഹറംകാര്യാലയ മേധാവി മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേരിട്ടെത്തി വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഒരാള്‍ക്ക് 15 ദിവസത്തേക്ക് നാല് സംസം ബോട്ടില്‍ എന്ന തോതിലാണ് വിതരണം. ഒരു ബോട്ടിലിന് മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 5.50 റിയാലാണ് വില.


 

click me!