
കണ്ണൂര്‍: നിരപരാധിയായ പ്രവാസിയെ മാല കവർച്ചക്കേസിൽ 52 ദിവസം ജയിലിലടച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ കണ്ണൂർ ചക്കരക്കൽ എസ് ഐയെ സർവ്വീസിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമരവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. താജുദ്ദീന് നഷ്ടപരിഹാരം കിട്ടാൻ നിയമനടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലുമാണ് ലീഗ്.
വീട്ടമ്മയുടെ മാല മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ആഗസ്ത് 11നാണ് താജുദ്ദീനെ ചക്കരക്കൽ എസ്.ഐ ബിജു അറസ്റ്റ് ചെയ്തത്. കള്ളക്കേസിൽപ്പെട്ട്
ജയിലിൽ കിടന്നതോടെ പ്രവാസിയായ താജുദ്ദീന് ജോലി നഷ്ടപ്പെട്ടിരുന്നു. മക്കളുടെ വിദ്യാഭ്യാസവും മുടങ്ങി. താജുദ്ദീൻ നിരപരാധിയാണെന്ന്
തെളിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാരനായ പൊലീസുകാരനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇതോടെയാണ് ചക്കരക്കൽ എസ്.ഐയെ സർവ്വീസിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരത്തിനറങ്ങിയത്. ഇന്ന് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിൽ താജുദ്ദീനും കുടുംബവും പങ്കെടുത്തു. ചെയ്യാത്ത തെറ്റിന് 52 ദിവസം ജയിലിൽ കിടന്ന താജുദ്ദീന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികളും മുസ്ലീം ലീഗിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam