പ്രവാസി വിദ്യാര്‍ഥികള്‍ക്കായി യുഎഇയില്‍ സംഘടിപ്പിക്കുന്ന യുഫെസ്റ്റ് ഫെസ്റ്റിന്‍റെ വിളംബര യാത്ര

By Web TeamFirst Published Oct 31, 2018, 12:09 AM IST
Highlights

കഴിഞ്ഞ തവണ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുസ്കൂളുകളും. കലോത്സവത്തിനുള്ള പരിശീലനം എമിറേറ്റിലെ പല സ്കൂളുകളിലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മത്സരയിനങ്ങളുടെ വിവരങ്ങള്‍ ഇക്വിറ്റി പ്ലസ് എംഡി ജുബി കുരുവിളയും ആഡ്‌സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദും അധ്യാപകരും വിദ്യാര്‍ത്ഥികളുമായും പങ്കുവച്ചു

അബുദാബി: യു.എ ഇ യിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന യുഫെസ്റ്റ് മൂന്നാം പതിപ്പിന്‍റെ വിളംബരയാത്ര ദുബായിലെ സ്കൂളുകളില്‍ പര്യടനം നടത്തി. പത്തുദിനങ്ങള്‍ ഇരുപതു സ്കൂളുകള്‍ എന്ന പ്രചാരണ കാമ്പയിനുമായി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെത്തിയ സംഘത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാന അധ്യാപകരായ ആന്‍റണി കോശി, ഡോക്ടര്‍ രേഷ്മ എന്നിവര്‍ക്ക് സംഘാടകര്‍ യൂഫെസ്റ്റ് പോസ്റ്റര്‍ കൈമാറി.

കഴിഞ്ഞ തവണ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുസ്കൂളുകളും. കലോത്സവത്തിനുള്ള പരിശീലനം എമിറേറ്റിലെപല സ്കൂളുകളിലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മത്സരയിനങ്ങളുടെ വിവരങ്ങള്‍ ഇക്വിറ്റി പ്ലസ് എംഡി ജുബി കുരുവിളയും ആഡ്‌സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദും അധ്യാപകരും വിദ്യാര്‍ത്ഥികളുമായും പങ്കുവച്ചു. ഒപ്പം കുട്ടികള്‍ക്കായി ചോദ്യോത്തര പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഹിറ്റ് എഫ്എം അവതാരകരായ മിഥുന്‍ രമേശ്, നിമ്മി എന്നിവര്‍ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

click me!