കൊവിഡ് ദുരിതാശ്വാസത്തിനായി 25 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനൊരുങ്ങി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്

By Web TeamFirst Published May 6, 2020, 1:24 PM IST
Highlights
  • കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടം തുടരുമ്പോള്‍ വന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്.
  • ഇതിനായി 16 ലക്ഷം ദിര്‍ഹം വകയിരുത്തി.
  • ജിസിസിയിലും ഫാര്‍ ഈസ്റ്റിലും ഒറ്റപ്പെട്ട തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി 15,000 ഭക്ഷണ കിറ്റുകളുടെ വിതരണവും ആരംഭിച്ചു. 

അബുദാബി: ലോകം കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടം തുടരുമ്പോള്‍ വന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ലക്ഷം ദിര്‍ഹമാണ് ആഗോള തലത്തില്‍ 250ലേറെ സ്‌റ്റോറുകളുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നീക്കി വെച്ചിരിക്കുന്നത്. 25 ലക്ഷം ഭക്ഷണപ്പൊതികളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വിതരണം ചെയ്യാനൊരുങ്ങുന്നത്. ജിസിസിയിലും ഫാര്‍ ഈസ്റ്റിലും ഒറ്റപ്പെട്ട തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി 15,000 ഭക്ഷണ കിറ്റുകളുടെ വിതരണവും ആരംഭിച്ചു. 

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഈ പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് വിവിധ രാജ്യങ്ങളിലെ എംബസികള്‍, ചാരിറ്റബിള്‍ അസോസിയേഷനുകള്‍, ഉപഭോക്താക്കള്‍ എന്നിവ വഴിയാണ്. ഒരു കുടുംബത്തിനോ ഒരു സംഘം ആളുകള്‍ക്കോ 30 ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെ ലോകം ഇപ്പോള്‍ നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുസരിച്ച് പുനഃക്രമീകരിച്ചതിന്‍റെ ഭാഗമായാണ് ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ സിഎസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 25 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്. ഏപ്രില്‍ 19ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം  കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി 100 ലക്ഷം മീല്‍സ് എന്ന ക്യാമ്പയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെ 25 ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയിലേക്ക് പ്രചോദനമായത്. 

അരി, ധാന്യവര്‍ഗങ്ങള്‍, എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണ കിറ്റാണ് നല്‍കുന്നത്. ഇതിനായി 16 ലക്ഷം ദിര്‍ഹമാണ് വകയിരുത്തിയിട്ടുള്ളത്. ഓരോ പ്രദേശത്തും ലഭിക്കുന്ന ലാഭത്തിന്റെ അഞ്ചു ശതമാനം അവിടുത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാറ്റി വെക്കാറുണ്ട്.  മലബാര്‍ ഗ്രൂപ്പിന്റെ സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പാര്‍പ്പിടം, പരിസ്ഥിതി എന്നീ മേഖലകളിലാണ്.  

"

click me!