ഇസ്ലാം മതം സ്വീകരിക്കാത്തതിന് പ്രവാസിയെ അധിക്ഷേപിച്ചു; സ്വന്തം പൗരനെതിരെ സൗദി

By Web TeamFirst Published May 6, 2020, 11:31 AM IST
Highlights

അറബി സംസാരിക്കുന്ന ഒരാള്‍ പ്രവാസിയെ ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതും, നോമ്പെടുക്കാത്തതിന് അധിക്ഷേപിക്കുന്നതുമാണ് വീഡിയോയിലുള്ളതെന്ന് ഔദ്യോഗിക സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിയാദ്:  മുസ്ലീം അല്ലാത്ത ഏഷ്യയില്‍ നിന്നുള്ള പ്രവാസിയെ അധിക്ഷേപിച്ചതിന് സ്വന്തം പൗരനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് സൗദി അറേബ്യ. ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പ്രവാസിയോട് മോശമായി പെരുമാറുന്ന പൗരന്‍റെ വീഡിയോ പുറത്ത് വന്നതോടൊണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച്  ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യന്‍ വംശജനെ അധിക്ഷേപിക്കുന്ന വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിച്ചിരുന്നു. അറബി സംസാരിക്കുന്ന ഒരാള്‍ പ്രവാസിയെ ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതും, നോമ്പെടുക്കാത്തതിന് അധിക്ഷേപിക്കുന്നതുമാണ് വീഡിയോയിലുള്ളതെന്ന് ഔദ്യോഗിക സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ഒരു മോണിറ്ററിംഗ് സെന്റർ വീഡിയോ പരിശോധിച്ചു. ഏഷ്യൻ വംശജനെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന്റെ ഇടയില്‍ അധിക്ഷേപം നടന്നതായാണ് വീഡിയോയില്‍ നിന്ന് വ്യക്തമായത്. ഇതോടെയാണ് സൗദി പൗരനെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരിക്കുന്നത്. 

സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു

പ്രവാസികളെ പറ്റിച്ച് വാട്‌സ്‌ആപ്പ് സന്ദേശം; രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി ലിങ്കുകള്‍; മുന്നറിയിപ്പ്

നിതാഖത്തിന് സമാന സാഹചര്യം; ഗള്‍ഫില്‍ നിന്ന് മടങ്ങുന്നവരില്‍ പലര്‍ക്കും ജോലി നഷ്ടം

click me!