
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരിച്ചു. താനൂർ (മുക്കോൽ) സ്വദേശിനി ജമീല (55) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജിസാൻ അൽ ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം.
ഭർത്താവ്: അലവി നടക്കൽ, മക്കൾ: ഹംസത്തുൽ സൈഫുള്ള (സാംകോ ഇലക്ട്രിക്ക് കമ്പനി, ജിസാൻ), സജീന, ജസീന, നസീന, റുബീന, മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. മക്കൾ നാട്ടിൽനിന്നും എത്തിയതിന് ശേഷം പരേതയുടെ മയ്യിത്ത് ഖബറടക്കം ജിസാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിസാൻ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്. ജിസാനിലെ 'ജല' കൂട്ടായ്മ പ്രവർത്തകർ ആശുപത്രിയിലെത്തി പരേതയുടെ കുടുംബങ്ങളെ സമാശ്വസിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam