ജോലിക്കിടെ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

Published : Nov 22, 2026, 03:47 PM IST
malappuram native died

Synopsis

ജോലിക്കിടെ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. ഒരു മാസം മുൻപ് ജോലിക്കിടെ കുഴഞ്ഞുവീഴുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് റിയാദിലെ കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റിയാദ്: കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. മലപ്പുറം പുല്ലാര വടക്കേകണ്ടി വീട്ടിൽ യൂസുഫ് അലി (53) ആണ് മരിച്ചത്. റിയാദിൽ പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഒരു മാസം മുൻപ് ജോലിക്കിടെ കുഴഞ്ഞുവീഴുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് റിയാദിലെ കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്. 25 വർഷത്തിലധികമായി ഇദ്ദേഹം പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. മുഹമ്മദ്, ആയിഷ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ. മക്കൾ: ലുബാബത്ത്, ലുജാനത്ത്, നവാസ്, നിയാസ് (റിയാദ്).

മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് ഓമച്ചപ്പുഴ, നസീർ കണ്ണീരി, മക്കളായ നിയാസ്, നവാസ് എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്‍റര്‍നാഷണല്‍; ഇന്ത്യയെ പ്രതിനിധീകരിച്ചത് 16 വിദ്യാർത്ഥികൾ
കേംബ്രിഡ്ജ് ചരിത്രം കുറിക്കുന്നു; ബ്രിട്ടീഷ് ജനതയ്ക്കായി യുകെയിലെ ആദ്യ കേരള പ്രദര്‍ശനം ഡിസംബര്‍ 12ന്