
റിയാദ്: മലപ്പുറം സ്വദേശിനിയായ വയോധിക ജിദ്ദയിൽ നിര്യാതയായി. പരേതനായ തിരുത്തിയിൽ മൂസ മമ്പാടിന്‍റെ ഭാര്യ ആമിന കുട്ടി (66) ആണ് മരിച്ചത്. ദീർഘകാലം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന് കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്രസയിലെ ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്നു. ഇസ്ലാഹി സെൻറർ നടത്തിയിരുന്ന പ്രബോധന സാമൂഹിക പ്രവർത്തനങ്ങളിലും ഖുർആൻ ക്ലാസുകളിലും ഇവർ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. മകൻ: അൽത്താഫുറഹ്മാൻ, മരുമകൾ: ജിഫ്ന. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam