ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു

Published : Feb 09, 2026, 06:16 PM IST
woman died in medina

Synopsis

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഉംറക്കെത്തിയ ഇവർ, മക്കയിലെ കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി എത്തിയതായിരുന്നു.

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശിനി മദീനയിൽ മരിച്ചു. കൊളത്തൂർ വെങ്ങാട് സ്വദേശിനി ജമീല (56) ആണ് അൽ അഹ്‌മദി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഉംറക്കെത്തിയ ഇവർ, മക്കയിലെ കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി എത്തിയതായിരുന്നു.

പനി ബാധിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ. ഇബ്രാഹിം ആണ് ഭർത്താവ്. മക്കൾ: ഫൈസൽ (റിയാദ്), മുഹ്സിൻ (ജിദ്ദ), ജസീന. മരുമകൻ: മൻസൂർ. മൃതദേഹം മദീനയിൽ തന്നെ ഖബറടക്കും. ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി മുസ്തഫ ചെങ്ങാനി, അബ്ദുൽ അസീസ് സഖാഫി, ബിഷർ പാപ്പിനിശേരി, നിയാസ് കൊല്ലം, റസാഖ് ഉള്ളാളം എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം
കുവൈത്തിൽ റമദാൻ വ്രതാരംഭം എന്ന്? ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പുറത്തുവിട്ട് അൽ-ഉജൈരി സയന്റിഫിക് സെന്റർ