
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി പട്ടയിൽ കല്ലുവളപ്പിൽ അരവിന്ദനാണ് (61) അൽഹസയിൽ കഴിഞ്ഞ ദിവസം മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
നവോദയ സാംസ്കാരിക വേദി മുബാറസ് ഏരിയയിലെ മഹാസിൻ യൂണിറ്റ് അംഗവും മുൻ സെക്രട്ടറിയുമായിരുന്നു അരവിന്ദൻ. അൽഹസയിൽ നിർമാണ മേഖലയിൽ 30 വർഷത്തോളമായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് വർഷത്തോളമായി കമ്പനി പൂട്ടിയതിനാൽ താമസരേഖ പുതുക്കിയിരുന്നില്ല.
ഭാര്യ: സുമതി. മക്കൾ: അനുശ്രീ, അശ്വിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നവോദയ സാമൂഹിക ക്ഷേമ വിഭാഗം നേതൃത്വം നൽകുന്നു.
Read Also: ദുബായിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ച നിലയില്‍
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ