പ്രവാസി മലയാളി റിയാദില്‍ ഹൃദാഘാതം മൂലം മരിച്ചു

Published : Nov 04, 2019, 09:15 AM IST
പ്രവാസി മലയാളി റിയാദില്‍ ഹൃദാഘാതം മൂലം മരിച്ചു

Synopsis

ഡ്രൈവറായി ജോലി ചെയ്തിരുന്ന സിദ്ദീഖ് 30 വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിവന്നത്. 

റിയാദ്: പ്രവാസി മലയാളി  റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (51) റിയാദ് നസീമിലെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിദ്ദീഖ് 30 വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിവന്നത്. 

മുഹമ്മദ് ഹനീഫ, ജമീല ബീവി ദമ്പതികളുടെ മകനാണ് സിദ്ദീഖ്. ഭാര്യ: ഹംസത്ത് ബീവി. മക്കൾ: അലീന (പ്ലസ് ടു വിദ്യാർഥിനി), ആദില (പ്ലസ് വൺ വിദ്യാർഥി). രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ശ്രമം തുടങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്ത് നിയന്ത്രണം കടുപ്പിച്ച് ഒമാൻ; ഡ്രോണുകളും എല്ലാ വായുമാർഗ കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു
ഇറാൻ ആക്രമണം; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞ് കുവൈറ്റ്, 27 സൈനികർക്ക് പരിക്ക്, രണ്ട് സൈനികർക്ക് വീരമൃത്യു