ലിഫ്റ്റില്‍ കയറുമ്പോള്‍ താഴേക്ക് വീണു; മക്കയില്‍ മലയാളി തീര്‍ത്ഥാടകന്‍ മരിച്ചു

By Web TeamFirst Published Aug 15, 2018, 9:48 AM IST
Highlights

ഹജ്ജ് നിർവ്വഹിക്കാന്‍ മക്കയിലെത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി ബഷീർ മാസ്റ്റർ ആണ് ഇന്നലെ മക്കയിൽ ലിഫ്റ്റിൽ കയറുമ്പോൾ താഴേക്ക് വീണു മരിച്ചത്. ഇന്നലെ വൈകുന്നേരം വരെ ബഷീർ മാസ്റ്ററെ കാണാതായപ്പോൾ കൂടെയുള്ളവർ കരുതിയത് ഹറം പള്ളിയില്‍ പോയതാകാം എന്നാണ്. എന്നാൽ വൈകിയും കാണാതായപ്പോഴാണ് ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്.

മക്ക: മക്കയിൽ മലയാളി തീർത്ഥാടകൻ ലിഫ്റ്റിൽ നിന്ന് വീണു മരിച്ചു. കെട്ടിട ഉടമയുടെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. അപകടത്തിന്റെ സി.സി.ടി.വി വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ഹജ്ജ് നിർവ്വഹിക്കാന്‍ മക്കയിലെത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി ബഷീർ മാസ്റ്റർ ആണ് ഇന്നലെ മക്കയിൽ ലിഫ്റ്റിൽ കയറുമ്പോൾ താഴേക്ക് വീണു മരിച്ചത്. ഇന്നലെ വൈകുന്നേരം വരെ ബഷീർ മാസ്റ്ററെ കാണാതായപ്പോൾ കൂടെയുള്ളവർ കരുതിയത് ഹറം പള്ളിയില്‍ പോയതാകാം എന്നാണ്. എന്നാൽ വൈകിയും കാണാതായപ്പോഴാണ് ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്.

മുറിയിൽ നിന്ന് പുറത്തിറങ്ങിയ ബഷീർ മാസ്റ്റർ ലിഫ്റ്റിന് മുന്നിൽ നിൽക്കുന്നതും ഏതാനം സെക്കൻഡുകൾക്ക് ശേഷം ലിഫ്റ്റിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറുന്നതും കാണാം.
എന്നാൽ പ്രവർത്തന ഹിതമായ ലിഫ്റ്റിൽ കയറിയ ഉടനെ ബഷീർ മാസ്റ്റർ താഴേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. തകരാറിലായ ലിഫ്റ്റിന് മുൻപിൽ ഒരു തരത്തിലുമുള്ള മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ല. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലാണ് ബഷീർ മാസ്റ്റർ ഹജ്ജ് നിർവ്വഹിക്കാൻ എത്തിയത്.

click me!