
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ എംബസി പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് തയ്യറെടുക്കുമ്പോൾ അതിൽ പങ്കുചേരാതെ നിസ്‌വയിലെ ഒരു കൂട്ടം മലയാളികൾ കെട്ടിടത്തിൽ നിന്ന് വീണു കിടപ്പിലായ ഒരു തമിഴ്നാട്ടുകാരനെ നാട്ടിലേക്ക് അയക്കുവാനുള്ള തയ്യാറെടുപ്പിലാണ്. മൂന്നാം നിലയിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റ മാർത്താണ്ഡം സ്വദേശി നടരാജൻ റിജു സഹായത്തിനായി ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടും ഇതുവരെ മറുപടി പോലും ലഭിച്ചില്ല.
തുടർന്ന് സുമനസ്സുകളായ ഒരു കൂട്ടം സാധാരണക്കാരായ മലയാളികളുടെ സഹായമാണ് തമിഴ് നാട്ടുകാരനായ നടരാജന് തുണയായത്. തടി കൊണ്ടുണ്ടാക്കിയ ഒരു താൽക്കാലിക കുടിലാണ് നടരാജന്‍ റിജ്ജുവിന് ഇപ്പോൾ ആശ്രയം. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണു നട്ടെല്ലിന് ഗുരുതരമായ പരുക്ക് പറ്റിയതിനെ തുടർന്ന് നിസ്‌വ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു നടരാജൻ.
ഓപ്പറേഷന് വിധേയനായ ശേഷം തുടർ ചികിത്സക്കായി ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം ചികിത്സ മുടങ്ങുകയായിരുന്നു. നടരാജന്റെ അടുത്ത സുഹൃത്തുക്കൾ ആശുപത്രിയിൽ നിന്നും നിർമാണ മേഖലയിലുള്ള ഒരു താൽക്കാലിക കുടിലിലേക്ക് നടരാജനെ കൊണ്ട് വന്നു. രണ്ടു മാസത്തിലേറെയായി ഈ തടി കുടിലിൽ താമസിച്ചു വരുന്ന നടരാജൻ റിജ്ജുവിന് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പരസഹായം ആവശ്യമുള്ള സാഹചര്യം ആണ് ഇപ്പോൾ ഉള്ളത് .
ചികിത്സയുടെ ഭീമമായ തുകയും മറ്റും ആശുപത്രിയിൽ അടയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഒരു കൂട്ടം മലയാളി പ്രവാസികൾ നടരാജന് സഹായവുമായി എത്തിയത്. ആശുപത്രിയിൽ അടക്കേണ്ട തുകയും യാത്ര രേഖകൾ പുതുക്കുവാനുള്ള പിഴയും വിമാന യാത്രാക്കൂലിയും കൂടാതെ മറ്റു ആവശ്യങ്ങൾക്ക് വേണ്ട പണം നിസ്‌വയിലെ മലയാളി കൂട്ടായ്മ കണ്ടെത്തുകയായിരുന്നു.
Read More: പുതിയ കാലത്തേക്ക് പുതിയ അടയാളം; യുഎഇക്ക് ഇനി പുതിയ ലോഗോ
കൂടുതൽ സാമ്പത്തിക സഹായത്തിനായി എംബസ്സിയിൽ അപേക്ഷ നൽകിയിട്ടും ഒരു മറുപടി പോലും ഇതുവരയും ലഭിക്കാത്തതിൽ നിസ്വയിലെ മലയാളി സമൂഹത്തിനിടയിൽ വളരെ വിഷമം ഉളവാക്കിയെന്നു സാമൂഹ്യ പ്രവർത്തകൻ സതീഷ് നൂറനാട് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി ഒമാനിലെ നിസ്‌വയിൽ കൽപ്പണിക്കാരനായി ആയി ജോലി ചെയ്തു വരുന്ന നടരാജൻ നാട്ടിലേക്ക് പോയിട്ട് ഏഴു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ അഞ്ചു വർഷമായി മതിയായ രേഖകൾ ഇല്ലാതെ ഒമാനിൽ താമസിച്ചു വരുന്ന നടരാജൻ റെജുവിന്‍റെ യാത്രക്കുള്ള രേഖകൾ പിഴ അടച്ചു തയ്യാറാക്കുന്ന പരിശ്രമത്തിലാണ് നിസ്‌വേയിലെ ഈ മലയാളി കൂട്ടായ്‌മ .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam