
ദുബായ്: അടുത്ത 50 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ പ്രതിനിധീകരിക്കാന്‍ യുഎഇ പുതിയ ലോഗോ പുറത്തിറക്കി. ദേശീയ പതാകയിലെ വര്‍ണങ്ങളിലുള്ള ഏഴ് വരകളടങ്ങിയ ലോഗോ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുറത്തിറക്കിയത്.
ഏഴ് വരകള്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളെയാണ് സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ഇംഗീഷില്‍ ദ എമിറേറ്റ്സ് എന്നും അറബിയില്‍ അല്‍ ഇമാറാത്ത് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. 2021ലാണ് രാഷ്ട്ര രൂപീകരണത്തിന്റെ അന്‍പതം വാര്‍ഷികം യുഎഇ ആഘോഷിക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം അടുത്ത 50 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാനും രാജ്യം തയ്യാറാക്കും. അടുത്ത അന്‍പത് വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള വര്‍ഷമായാണ് 2020നെ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.
49 എമിറാത്തി കലാകാരന്മാര്‍ രൂപകല്‍പന ചെയ്ത ലോഗോകളില്‍ നിന്ന് മൂന്നെണ്ണത്തിനെയാണ് അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. ഇതില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയായിരുന്നു അവസാന തെരഞ്ഞെടുപ്പ്. ഇഷ്ടമുള്ള ലോഗോയ്ക്ക് വോട്ട് ചെയ്യാന്‍ യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്.
ആളുകള്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടിനും രാജ്യത്ത് ഒരോ മരം വീതം നട്ടുപിടിപ്പിക്കുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചിരുന്നു. ഒരു കോടിയോളം വോട്ടുകളാണ് ലോഗോ തെരഞ്ഞെടുക്കാനായി ലഭിച്ചത്. ഇതനുസരിച്ച് രാജ്യത്ത് ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam