വയറിനുള്ളില്‍ വജ്രം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; യാത്രക്കാരന്‍ ഷാര്‍ജയില്‍ പിടിയില്‍

Web Desk   | others
Published : Jan 09, 2020, 09:56 PM IST
വയറിനുള്ളില്‍ വജ്രം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; യാത്രക്കാരന്‍ ഷാര്‍ജയില്‍ പിടിയില്‍

Synopsis

വയറില്‍ വജ്രം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഷാര്‍ജയില്‍ പിടിയിലായി. 

ഷാര്‍ജ: വയറിനുള്ളില്‍ ഒളിപ്പിച്ച് വജ്രം കടത്താന്‍ ശ്രമിച്ച ആഫിക്കന്‍ യാത്രക്കാരന്‍ ഷാര്‍ജയില്‍ പിടിയില്‍. ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, ഷാര്‍ജ പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ് വകുപ്പ്, ജനറല്‍ അതോറിറ്റി ഫോര്‍ സെക്യൂരിറ്റി പോര്‍ട്ട്സ്, ബോര്‍ഡേഴ്സ് ആന്‍ഡ് ഫ്രീ സോണ്‍സ് എന്നീ വിഭാഗങ്ങളുടെ സംയുക്ത സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായതെന്ന് ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ആഫ്രിക്കന്‍ സ്വദേശിയായ യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറിനുള്ളില്‍ വജ്രം കണ്ടെത്തുകയായിരുന്നു. വജ്രം യുഎഇയിലേക്ക് കടത്താന്‍ ശ്രമിക്കവെ ഷാര്‍ജ കസ്റ്റംസ് വിഭാഗവും ഫെഡറല്‍ കസ്റ്റംസ് അധികൃതരും ഇയാളെ പിന്തുടരുകയും ഷാര്‍ജ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇയാളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. ഷാര്‍ജ കസ്റ്റംസിന്‍റെ കൈവശമുള്ള സ്കാനര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ കണ്ടെത്തിയത്. 90,000 യുഎസ് ഡോളര്‍ വിലവരുന്ന 297 ഗ്രാം വജ്രമായിരുന്നു ഇത്. 

Read More: പ്രവാസികള്‍ക്ക് ആശ്വാസം; നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്റിഗോ

വജ്രം യുഎഇയില്‍ വില്‍ക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്നും എന്നാല്‍ ആര്‍ക്കാണ് വില്‍ക്കുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ലെന്നുമാണ് വിവരം. ഇയാള്‍ മുമ്പ് പലതവണ യുഎഇയില്‍ എത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ