
റിയാദ്: നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിന്‍റെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം സ്വദേശി ഫൈസൽ (47) ആണ് ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയിൽ മരിച്ചത്.
ദീർഘവർഷങ്ങളായി നജ്‌റാനിൽ പ്രവാസിയായിരുന്ന ഫൈസൽ അൽ ബുസ്താൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് ഖമീസിൽ വെള്ളിയാഴ്ച എത്തി തൊട്ടടുത്ത ദിവസമാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. പ്രവാസലോകത്തെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ഫൈസൽ, ഒ.ഐ.സി.സി നജ്‌റാൻ കമ്മിറ്റിയുടെ മുൻനിര പ്രവർത്തകനായിരുന്നു. ജസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam