സൗദിയിൽ യന്ത്രത്തിൽ കുടുങ്ങി മലയാളി മരിച്ചു

Published : Oct 30, 2019, 08:18 AM IST
സൗദിയിൽ യന്ത്രത്തിൽ കുടുങ്ങി മലയാളി മരിച്ചു

Synopsis

പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ ഫാക്ടറിയിലെ ജോലിക്കിടെ മലയാളി യുവാവ് യന്ത്രത്തിൽ കുടുങ്ങി മരിച്ചു. പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ഷമീറ. കുട്ടികളില്ല. കുഞ്ഞിമുഹമ്മദിന്റെയും റുഖിയയുടെയും മകനാണ്. ഒമ്പത് വര്‍ഷമായി അദ്ദേഹം സൗദിയിലുണ്ട്. റിയാദ് സമസ്ത ഇസ്ലാമിക് സെന്ററിന്റെയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദിലുള്ള സഹോദരി ഭര്‍ത്താവ് സക്കീറും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ
കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത് പ്രധാനമന്ത്രി, ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും സ്വന്തം മണ്ണ് വിട്ടുകൊടുക്കില്ല