
റിയാദ്: സൗദിയിൽ വിനോദ സഞ്ചാര മേഖല പുരോഗതിയുടെ പാതയിൽ. അടുത്ത പത്തു വർഷത്തിനുള്ളിൽ നൂറു ദശലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം വകുപ്പ് അറിയിച്ചു. സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് ചെയർമാൻ അഹമ്മദ് ബിൻ ഉഖൈൽ അൽ ഖത്തീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിൽ സമാപിച്ച ജി 20 രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ദ്വിദിന ഉച്ചകോടിയിൽ സംസാരിക്കുമ്പോളാണ് അഹമ്മദ് ബിൻ അൽ ഖത്തീബ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ പുരോഗതി വിശദീകരിച്ചത്.
ലോക രാജ്യങ്ങൾക്ക് മുൻപിൽ സൗദിയുടെ വാതായനം തുറക്കുകയാണ്. നിലവിൽ പതിനെട്ടു ദശലക്ഷം സന്ദർശകരാണ് രാജ്യത്തു എത്തുന്നത്. 2030 ഓടെ പ്രതിവർഷം നൂറു ദശലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. ഒപ്പം പതിനാറ് ലക്ഷത്തോളം പേർക്ക് ഈ മേഖലയിൽ തൊഴിലവസരങ്ങളും ലഭ്യമാകും. നിലവിൽ ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനമാണ് വിനോദസഞ്ചാര മേഖല സംഭാവന ചെയ്യുന്നത്. ഇത് പത്തുശതമാനമായി ഉയർത്താനാണ് പദ്ധതി. ഒപ്പം ജനങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലും ദേശീയ സമ്പദ് വ്യവസ്ഥയിലും നിർണ്ണായക സ്വാധീനം ചെലുത്താൻ ഈ മേഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് ബിൻ അൽ ഖത്തീബ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ