ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി

Published : Sep 14, 2026, 05:57 PM IST
malayali died in oman

Synopsis

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. റൂവിയിൽ താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം. വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു.

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ഞക്കാണ്ടി ബഷീർ (66) ആണ് ഒമാനിലെ മസ്‌കറ്റിൽ മരണപ്പെട്ടത്. റൂവിയിൽ താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം. വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു. സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ അദ്ദേഹം സുപരിചിതനായിരുന്നു. പിതാവ്: അബൂട്ടി, മാതാവ്: ഐഷ മഞ്ഞക്കാണ്ടി, ഭാര്യ: സമീന. മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ അറസ്റ്റിൽ, തോക്കുകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു
കുവൈത്തിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം; ലൈസൻസും മുൻകൂർ അനുമതിയും നിർബന്ധമാക്കി പുതിയ നിയമം