തായിഫ് ബസപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു

Published : Oct 24, 2019, 07:41 PM IST
തായിഫ് ബസപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു

Synopsis

വിശ്രമത്തിന് നിർത്തിയ ബസിന് പിറകിലാണ് ട്രെയിലർ ഇടിച്ചത്. പത്തിലധികം മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു

റിയാദ്: തായിഫ് ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയിൽ സൈദാലി അബൂബക്കർ (50) ആണ് ബുധനാഴ്ച വൈകുന്നേരം തായിഫ് ജനറൽ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് തായിഫ് - റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപം മലയാളികൾ ഉൾപെടെ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് പിറകിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം.

വിശ്രമത്തിന് നിർത്തിയ ബസിന് പിറകിലാണ് ട്രെയിലർ ഇടിച്ചത്. പത്തിലധികം മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ട്രെയിലർ ഡ്രൈവറായ പാക് പൗരന്‍ അപകടത്തിൽ മരിച്ചിരുന്നു. ദമ്മാമിൽ നിന്ന് മദീനയിൽ എത്തിയ ശേഷം മക്കയിൽ വന്ന് ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്നു സൈദാലി. ഭാര്യ: നസീമ ബീവി. മക്കൾ: ഹിസാന, നൈമ, ഫാത്തിമ. പിതാവ്: സെയിദാലി. മതാവ്‌: മറിയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
കുവൈത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം