ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

Published : Jan 19, 2026, 05:47 PM IST
malayali expat collapsed and died

Synopsis

ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: സൗദി ദമ്മാമിലെ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. വയനാട് പൊഴുതന സ്വദേശി പറക്കാടൻ വീട്ടിൽ ബഷീർ (56) ആണ് നിര്യാതനായത്. ദമ്മാം സഫയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു ബഷീർ. തിങ്കളാഴ്ച ഉച്ചയോടെ കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദീർഘകാലമായി ദമ്മാമിലുള്ള ഇദ്ദേഹത്തോടൊപ്പം കുടുംബവും അവിടെയുണ്ട്. ഭാര്യ: ഖൈറുന്നീസ. മക്കൾ: അനീഷ, ഹസ്ന, അബ്ഷ. മരുമക്കൾ: ഷമീർ, നഹ്‌ല. മരണാനന്തര നിയമ നടപടിക്രമങ്ങൾ ദമ്മാമിൽ പുരോഗമിച്ചുവരികയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷണം സ്വീകരിച്ച് ദില്ലിയിലെത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മോദി
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു