ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Dec 3, 2022, 11:57 AM IST
Highlights

ഇപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

മസ്‍കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മന്‍സിലില്‍ ബാബു അബ്‍ദുല്‍ ഖാദര്‍ (43) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

സാദയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പമാണ് സലാലയില്‍ താമസിച്ചിരുന്നത്. ഭാര്യ - സെഫാന ബാബു. രണ്ട് മക്കളുണ്ട്. ഇപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒമാനിലുള്ള സഹോദരങ്ങള്‍ മസ്‍കത്തില്‍ നിന്ന് സലാലയിലേക്ക് തിരിച്ചിട്ടുണ്ട്.

Read also: സൗദി അറേബ്യയില്‍ മലയാളി കായിക അധ്യാപകന്‍ മരിച്ചു

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
​​​​​​​റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ (63) മരിച്ച നിലയിൽ കണ്ടത്. 

സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിലില്‍ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിരുന്നു സലീം. പിതാവ് - നൂഹ് കണ്ണ്. മാതാവ് - ആയിശാ ബീവി.

Read also: സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ തീപിടിച്ചു; ആറ് വാഹനങ്ങള്‍ക്ക് നാശനഷ്ടം

click me!