
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് (Tanker accident) മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു (Injured). സൗദിയുടെ തെക്കേ അതിർത്തി പട്ടണമായ നജ്റാനിലുണ്ടായ (Najran) അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്‍മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ധീനെ (47) നജ്‌റാന്‍ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ നിറച്ച ടാങ്കറുമായി റിയാദ് പ്രവിശ്യയിലെ സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഉടന്‍തന്നെ പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പെട്രോള്‍ മരുഭൂമിയിലേക്ക് തുറന്നു വിട്ടതിന് ശേഷമാണ് വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. ടയര്‍ പെട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു. 20 വര്‍ഷത്തിലേറെയായി പ്രാവാസിയായ ഷിഹാബുദ്ധീന്‍ രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തരിച്ചെത്തിയത്. നജ്‌റാന്‍ കെ.എം.സി.സി സെക്രട്ടറി സലീം ഉപ്പള, ആക്ടിംങ്ങ് പ്രസിഡന്റ് ലുക്മാന്‍ ചേലേമ്പ്ര തുടങ്ങിയവര്‍ ആശുപത്രിയില്‍ സഹായത്തിനായി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam