നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ മരിച്ചു; രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയതെന്ന് സൂചന

Published : Jul 29, 2024, 12:48 PM ISTUpdated : Jul 29, 2024, 01:19 PM IST
നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ മരിച്ചു; രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയതെന്ന് സൂചന

Synopsis

വിമാനത്താവളത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. 

റിയാദ്: പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചയ്ക്ക് 12നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന് എയർപോർട്ടിൽ എത്തിയ അദ്ദേഹം എമിഗ്രേഷനിൽ എത്തി പാസ്പോർട്ട് പരിശോധിച്ചപ്പോൾ എക്സിറ്റ് റീ എൻട്രി വിസ റെഡിയായിട്ടില്ലെന്ന് കണ്ടെത്തി. 

പുറത്തു പോയി സ്‌പോൺസറെ വിളിച്ച് റീ എൻട്രി ശരിയാക്കി വരാൻ എമിഗ്രേഷൻ ഓഫീസർ നിർദേശിച്ചതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്. ഇതിനിടയിൽ എയർപോർട്ടിന്‍റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Read Also - ശക്തമായ പൊടിക്കാറ്റ്; സൗദിയില്‍ 13 വാഹനങ്ങൾ കൂട്ടിയിടിച്ചു, നാല് മരണം, 19 പേർക്ക് പരിക്ക്

നാട്ടിലേക്ക് വരുന്ന വിവരം ഇന്നലെ ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നതായും മറ്റ് ഒരു വിഷയങ്ങളും മാനസിക പ്രശ്നങ്ങളും ശിഹാബിനുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ഇദ്ദേഹത്തിന്‍റെ ഭാര്യാസഹോദരൻ ഇഖ്ബാൽ ആനമങ്ങാട് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹുസ്സൈൻ നിലമ്പൂരിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ