പ്രവാസി മലയാളി ദുബായില്‍ ഷോക്കേറ്റ് മരിച്ചു

By Web TeamFirst Published Apr 1, 2020, 8:11 PM IST
Highlights

ദുബായിൽ  ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരു ഹരിപ്പാട് സ്വദേശിയായ യുവാവാണ് മരിച്ചത്.

ദുബായ്: പ്രവാസി മലയാളിയായ യുവാവ് ദുബായില്‍ വച്ച് ഷോക്കേറ്റ് മരിച്ചു. ഹരിപ്പാട് കരുവാറ്റ കിഴക്കടത്ത് കിഴക്കതിൽ തമ്പാൻ മാത്യു മോളി ദമ്പതികളുടെ മകൻ  മനു എബ്രഹാം (27) ആണ് മരിച്ചത്.  

ദുബായിൽ  ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു മനു. ജോലി സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.
 

click me!