Expat Died : പ്രവാസി മലയാളി ജോലിയ്‍ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

Published : Jan 11, 2022, 09:06 AM IST
Expat Died : പ്രവാസി മലയാളി ജോലിയ്‍ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ദുബൈയിലെ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ജോലി ചെയ്‍തിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിലായിരുന്നു ജോലി. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.

തിരുമംഗലത്തെ അബൂബക്കര്‍ - സൈനബ ദമ്പതികളുടെ മകനാണ്.  ഭാര്യ - ജാസ്‍മിന്‍ ദുബൈയില്‍ തന്നെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. നേരത്തെ ഖത്തറില്‍ ജോലി ചെയ്‍തിരുന്ന സുനീബ് പിന്നീട് ദുബൈയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

1550 രൂപ മുതല്‍ വിമാന ടിക്കറ്റ്, വമ്പൻ ഓഫർ, 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിൽ സെയിലിന് തുടക്കം
പ്രകൃതി ഒരു തുറന്ന മ്യൂസിയമായി മാറുമ്പോൾ, അപൂർവ ദൃശ്യചാരുതയേകി അൽ-ഉലയിലെ 'വാദി അൽ ഫൻ'