
അൽഐൻ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ആണ് അൽഐനിൽ മരിച്ചത്. അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് മരിച്ചത്. തുടര്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ് - മൊയ്തീൻ മച്ചിൻചേരി. മാതാവ് - കുഞ്ഞിപാത്തുമ്മ. ഭാര്യ - അമീന അഫ്ന. സഹോദരൻ - സകരിയ്യ.
Read also: വിസ മാറാനായി ഒമാനിലെത്തിയ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. ഉം ഗുവൈലിനയില്‍ താമസിച്ചിരുന്ന അദ്ദേഹം ടീ വേള്‍ഡിലെ ജീവനക്കാരനായിരുന്നു.
മാതാവ് - ആയിഷ. ഭാര്യ - ജസ്‍മ. മകന്‍ - മുഹമ്മദ് മിഖ്‍ദാദ്. സഹോദരങ്ങള്‍ - അലി, അനസ്, റാഫി, ആഷിഖ്, അജ്‍മല്‍. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam