
റിയാദ്: മലയാളി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ മരിച്ചു. കണ്ണൂർ ആയിക്കര സൈതമ്മറത്ത് ലാഞ്ചിറ പുരയിൽ പരേതനായ മഹമൂദിന്റെ മകൻ സർഫ്രാസ് മഹമൂദ് (37) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി ദമ്മാമിലെ ആർക്ക് ആൻഡ് ബിൽഡ് കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച രാത്രി പെട്ടന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് അൽഖോബാറിലെ അൽമന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ - ഫാത്തിമ ഷഹിസ്ത്ത, വിദ്യാർഥികളായ മക്കള്‍ ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാൻ എന്നിവരുമൊത്ത് അൽ ഖോബാറിലായിരുന്നു താമസം. മാതാവ് ശരീഫ മഹമൂദ് നാട്ടിലാണ്. അൽ ഖോബാർ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇശാ നമസ്‌ക്കാരത്തിന് ശേഷം ദമ്മാം 91 മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.
13 വർഷം മുമ്പ് ദമ്മാമിൽ മരിച്ച സർഫ്രാസിന്റെ പിതാവ് മഹമൂദിന്റെ മൃതദേഹം ദമ്മാം മഖ്‍ബറയിലാണ് മറവു ചെയ്തിരുന്നത്. ഇതേ മഖ്‍ബറയിൽ തന്നെ സർഫ്രാസിനെയും ഖബറടക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ ഇന്ന് രാത്രി തന്നെ മറവു ചെയ്യുന്നതിനുള്ള അനുമതി നാസ് വക്കത്തിന്റെ ഇടപെടലിലൂടെ സാധ്യമാക്കുകയായിരുന്നു. നിലവിൽ അസർ നമസ്‌ക്കാരത്തിനുശേഷം ദമ്മാം മഖ്‍ബറയിൽ മൃതദേഹം ഖബറടക്കുന്നതിന് അനുമതിയില്ല.
Read also: ഒമാനില്‍ സ്‍കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam