
മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കാസര്‍കോട് സ്വദേശിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശി പുലിക്കോടന്‍ വിജയന്‍ (54) ആണ് മസ്‌കറ്റില്‍ മരണപ്പെട്ടത്. ആറു മാസമായി മസ്‌കത്തിലെ സ്വകാര്യ റസ്റ്റോറന്‍റിൽ മുഖ്യ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Read Also - നാട്ടിൽ നിന്ന് ഒരു നോക്ക് കാണാൻ മകൻ വിസിറ്റ് വിസയിലെത്തി; പിന്നാലെ വെൻറിലേറ്ററിലായിരുന്ന പിതാവ് മരിച്ചു
ഒമാനിൽ മറ്റൊരു മലയാളിയും ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനംത്തിട്ട തിരുവല്ല വള്ളംകുളം സ്വദേശി സണ്ണി പി സക്കറിയ ( 59)ആണ് മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മസ്കറ്റ് ഗ്രീൻ ലീവ്‌സ് എന്ന കമ്പനിയുടെ ഉടമയായിരുന്നു സണ്ണി പി സക്കറിയ. തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകനാണ്. ഭാര്യ: പള്ളിക്കൽ ഈരിക്കൽപടിറ്റതിൽ സൂസൻ, മക്കൾ: സെൻ, സ്നേഹ. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം പിന്നീട് മസ്കറ്റിൽ സംസ്കരിക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.
Read Also - പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു
ദുബൈയില്‍ കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
ദുബൈ: ദുബൈയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. ഇന്റര്‍നാഷണല്‍ സിറ്റിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ഒരാൾ മരിച്ചത്. അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി കെട്ടടിത്തില്‍ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ