
മസ്കറ്റ്: മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാധാകൃഷ്ണൻ പിള്ളയുടെ മകൻ രാജേഷ് രാധാകൃഷ്ണൻ (40) ആണ് മസ്കറ്റിലെ റൂവിയിൽ മരിച്ചത്.
റൂവിയിൽ പ്രമുഖ റസ്റ്റോറന്‍റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ, ഭാര്യ: സൗമ്യ ചന്ദ്രൻ, മക്കൾ: ദക്ഷിത്, ദക്ഷിത. സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ. മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോയി ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വെൺമണിയിലുള്ള വസതിയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Also - എയർ ഇന്ത്യ ദുബൈ സർവീസ് നിർത്തി വെച്ചു, വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
15 വർഷമായി സൗദിയിൽ; അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം മരഞ്ചാട്ടിയിൽ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടിൽ (54) ആണ് മരിച്ചത്.
തെക്കൻ സൗദിയായ അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹരമ്പ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം. സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ ഇദ്ദേഹം കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15 വർഷമായി സൗദിയിൽ പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെയാണ് അവിചാരിത മരണം. മാതാവ്: കുഞ്ഞാമിന, ഭാര്യ: ആമിന, മക്കൾ: സഹീർ, ഷഹല ഷാബിർ, ഷാനിഫ്, മരുമക്കൾ: സലീം (സൗദി), നാജിയ. മരണാന്തര തുടർ നടപടികൾക്കായി മേഖലയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ