പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Mar 27, 2025, 04:54 PM ISTUpdated : Mar 27, 2025, 07:10 PM IST
പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു

Synopsis

30 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. 

റിയാദ്​: ഉംറ നിർവഹിക്കുന്നതിനിടയിൽ കൊല്ലം സ്വദേശി മസ്ജിദുൽ ഹറാമിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്​ക്കൽ വട്ടത്താമര സംബ്രമം എ.കെ മൻസിലിൽ ഖമറുദ്ദീൻ (55) ആണ് മരിച്ചത്. സന്ദർശക വിസയിലുള്ള ഇദ്ദേഹം സൗദിയിലെ അൽ അഹ്​സയിൽനിന്നും സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ കർമങ്ങൾ നിർവഹിച്ചുകഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

35 വർഷത്തോളം സൗദിയിൽ ജോലി ചെയ്​ത ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായിരുന്നു. കുറച്ചുനാൾ മുമ്പ്​ സന്ദർശക വിസയിൽ അൽ അഹ്​സ്സയിൽ എത്തിയതാണ്​. പരേതരായ അബ്​ദുൽ മജീദ്, റാഫിയത്ത് ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ, മക്കൾ: അദ്​സന, അംജദ്, സഹോദരങ്ങൾ: മാജിലത്ത്, സലീന, സുൽഫത്ത്. മക്ക കിങ്​ ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്​ച പുലർച്ചെ മക്കയിൽ ഖബറടക്കി.

Read Also - ഉംറ നി‍ർവഹിച്ച് മടങ്ങുമ്പോൾ അസുഖബാധിതയായി, ചികിത്സയിലിരുന്ന മലയാളി തീർത്ഥാടക മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം