സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ അപകടം, അവധിക്കായി നാട്ടിലേക്ക് പോകേണ്ടതിന്‍റെ തലേ ദിവസം പ്രവാസി മലയാളി കാറിടിച്ചു മരിച്ചു

Published : Aug 24, 2025, 12:15 AM IST
malayali expat died

Synopsis

ഉച്ച തിരിഞ്ഞുള്ള വിമാനത്തിൽ നാട്ടിലേക്ക് പോവാനിരിക്കെ തലേന്ന് സുഹൃത്തിനെ സന്ദർശിച്ച് മടങ്ങിയ മലയാളി കാറിടിച്ച് മരിച്ചു. 

റിയാദ്: അവധിക്കായി കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോവാനിരിക്കെ മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു. മഞ്ചേരി പാണായി സ്വദേശി റിയാസ് ബാബു കോർമത്ത് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞുള്ള വിമാനത്തിൽ നാട്ടിലേക്ക് പോവാനിരിക്കെ തലേന്ന് സുഹൃത്തിനെ സന്ദർശിച്ചു മടങ്ങുന്നതിനിടയിൽ കാറിടിച്ചായിരുന്നു മരണം.

ഉടൻ തന്നെ ഇദ്ദേഹത്തെ ജിസാൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകട സമയം പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. ബൈഷ് മിസ്‌ലിയയിൽ മിനി മാർക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം സാമൂഹിക സംഘടനയായ 'ജല' യുടെ സജീവപ്രവർത്തകനായിരുന്നു. കൊവിഡ് കാലത്ത് ജോലി ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്ന ബൈഷിലെ പ്രവാസികൾക്കിടയിൽ വിതരണം ചെയ്യാനായി തന്റെ ജോലി സമയത്ത് പോലും ഭക്ഷണ കിറ്റ് പാക്ക് ചെയ്തും മറ്റും സജീവമായി പ്രവർത്തിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖജുരാഹോ കാർണിവലിൽ ദേശീയ പ്രതിഭകളോട് മാറ്റുരച്ച് ദേവനന്ദ; ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം
യാത്രക്കിടെ ബസിന്‍റെ പിൻ ടയറുകൾ പൊട്ടിത്തെറിച്ചു, റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് അപകടം, മരിച്ചത് രണ്ട് മലയാളികൾ