
Mega Deals ഏറ്റവും പുതിയ ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. മൊത്തം QAR 50,000 ക്യാഷ് പ്രൈസ് നൽകുന്ന ഡ്രോ നടന്നത് ഓഗസ്റ്റ് 20-നാണ്.
ആകെ 13 വിജയികളാണ് മൊത്തം സമ്മാനത്തുകയായ QAR 50,000 പങ്കിട്ടത്. ഇതിൽ ഒരു വിജയി ഗ്രാൻഡ് പ്രൈസ് തുകയായ QAR 25,000 നേടി. രണ്ടാമത് എത്തിയ വിജയി QAR 10,000 സ്വന്തമാക്കി. മൂന്നാമത്തെ വിജയി QAR 5,000 നേടി. കൂടാതെ 10 വിജയികൾ ഓരോരുത്തരും QAR 1,000 വീതം നേടി. Mega Deals വഴി ഷോപ്പ് ചെയ്യുന്ന പ്രിയപ്പെട്ട ഉപയോക്താക്കൾക്ക് കൂടുതൽ റിവാർഡുകൾ നൽകുക എന്ന ലക്ഷ്യത്തിലാണ് ഡ്രോ നടന്നത്. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണയും ഡ്രോ നടന്നത്.
ഓഗസ്റ്റ് 17-ന് QAR 15,000 മൊത്തം ക്യാഷ് പ്രൈസ് നൽകുന്ന ഒരു ഡ്രോയും Mega Deals സംഘടിപ്പിച്ചിരുന്നു. ഇതിൽ ഭാഗ്യശാലിയായ ഒരു വിജയി QAR 10,000 നേടിയപ്പോൾ, 10 വിജയികൾ QAR 500 വീതം നേടി. കൂടുതൽ ആളുകൾക്ക് വിജയം നൽകാനും പങ്കെടുക്കുന്നവർക്ക് മുഴുവൻ ആനന്ദകരമായ ഒരു അനുഭവം നൽകാനുമാണ് ഈ ഡ്രോ സംഘടിപ്പിച്ചത്.
Mega Deals മെഗാ ഡ്രോയാണ് ഇനി വരുന്നത്. ക്യാഷ് പ്രൈസ് ആയി മൊത്തം QAR 250,000 സമ്മാനിക്കുന്ന ഈ ഡ്രോ, ഒരു ഗ്രാൻഡ് പ്രൈസ് വിജയിക്ക് QAR 100,000 നൽകും. കൂടാതെ രണ്ടാമത് എത്തുന്ന വിജയിക്ക് QAR 50,000 നേടാം. പത്ത് വിജയികൾക്ക് QAR 5,000 വീതവും നേടാം. ഇവിടെയും തീരുന്നില്ല. അമ്പത് അധിക വിജയികളെയും ഈ ഡ്രോ തെരഞ്ഞെടുക്കുന്നുണ്ട്. അവർക്ക് QAR 1,000 വീതം നേടാം. ഡ്രോയിൽ ഷോപ്പ് ചെയ്യാനും പങ്കെടുക്കാനുമുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. ഡ്രോ നടക്കുന്നത് സെപ്റ്റംബർ ഒന്നിനാണ്. കൂടുതൽ ഷോപ്പ് ചെയ്യുക എന്നതാണ് കൂടുതൽ ഡ്രോ എൻട്രികൾ നേടാൻ ചെയ്യേണ്ടത്. അതായത് ഇതിലൂടെ ഡ്രോയിൽ കൂടുതൽ സാധ്യതയും ഉറപ്പിക്കാം.
ബാങ്ക് കാർഡുകളില്ലാത്തവർക്കും ഡ്രോയിൽ പങ്കെടുക്കാം. പണം നൽകാൻ നിരവധി മറ്റു വഴികളുമുണ്ട്. ക്യാഷ് പർച്ചേസുകൾക്ക് My Q Trading showroom സന്ദർശിക്കാം. Mega Deals ടോപ്-അപ് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന City Hyper സന്ദർശിക്കാം. അല്ലെങ്കിൽ എട്ട് Lulu Hypermarkets എത്താം.
ഇപ്പോൾ തന്നെ ഷോപ്പ് ചെയ്ത ഡ്രോയിൽ പങ്കെടുക്കൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ www.megadeals.qa
Google Play Store, Apple App Store എന്നിവിടങ്ങളിൽ നിന്നും Mega Deals App ഡൗൺലോഡ് ചെയ്യാനുമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam