പ്രവാസി മലയാളി റോഡപകടത്തില്‍ മരിച്ചു

Published : May 25, 2022, 11:26 PM IST
പ്രവാസി മലയാളി റോഡപകടത്തില്‍ മരിച്ചു

Synopsis

കാറില്‍ സഞ്ചരിക്കവെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കുവൈത്തി പൗരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം മാട്ടക്കുളം കരുവാടന്‍ സിറാജുദ്ദീന്‍ (29) ആണ് മരിച്ചത്. 30-ാം നമ്പര്‍ റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

കാറില്‍ സഞ്ചരിക്കവെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കുവൈത്തി പൗരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആറ് മാസം മുമ്പാണ് സിറാജുദ്ദീന്‍ കുവൈത്തിലെത്തിയത്. പിതാവ് - ജമാലുദ്ദീന്‍ മുസ്‍ലിയാര്‍. മാതാവ് - ഫാത്തിമ ചുണ്ടകുന്നുമ്മല്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് കുവൈത്ത് കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ലോകത്തെ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയക്ക് റിയാദിൽ തുടക്കം
സൗദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം, വിസ പുതുക്കി നൽകുന്നതായി റിപ്പോർട്ടുകൾ