
റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായിൽ ജൗഹറാ (22)ണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടമുണ്ടായത്തില്‍ മരിച്ചത്. 3.45ഓടെ അൽഖർജ് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
ബേക്കറി കമ്പനിയിൽ സെയിൽസ്മാനായ ജൗഹർ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങൾ: ജംസീർ (തബൂക്ക്), ജന്നത്ത്. മൃതദേഹം റിയാദിൽ ഖബറടക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി നേതൃത്വം നൽകുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam