മലയാളി യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Oct 11, 2019, 02:42 PM ISTUpdated : Oct 11, 2019, 02:44 PM IST
മലയാളി യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

കുവൈത്തില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്ന ഇടുക്കി സ്വദേശി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു. ഇടുക്കി അറക്കുളം സ്വദേശി അനില്‍ ജോസഫ് (37) ആണ് മരിച്ചത്.

ഫസ്റ്റ് കുവൈത്ത് ജനറല്‍ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം അബുഹലീഫയില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിച്ച് മടങ്ങിയെത്തിയശേഷം കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീടിനുള്ളില്‍ കുഴഞ്ഞുവീണത്. ഭാര്യ സീന കുവൈത്തില്‍ സ്റ്റാഫ് നഴ്‍സാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനിശ്ചിതത്വം അവസാനിക്കുന്നില്ല, ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
ഗൾഫ് പ്രവാസികളുടെ ശ്രദ്ധക്ക്! എന്താണ് വിമാന സർവീസുകളുടെ സാഹചര്യം, കൊച്ചി വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ