
റിയാദ്: ഹൃദായഘാതം മൂലം തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിയിലെ റിയാദില്‍ മരിച്ചു. വള്ളക്കടവ് ബീമാപ്പള്ളി സ്വദേശി ശാഹുൽ ഹമീദ് (51) ആണ് അസീസിയ അലി ഇബ്ൻ അലി ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഇന്നലെ രാത്രി 12.45ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കമ്പനി ജീവനക്കാർ റെഡ് ക്രസന്റിനെ വിവരം അറയിക്കുകയും അവര്‍ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
32 വർഷമായി റിയാദ് ന്യൂ സനാഇയ്യയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. 10 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. പിതാവ് - ശാബ്ദീൻ (പരേതൻ), മാതാവ് - ഹെൽമ ബീവി (പരേത). ഭാര്യ - ആയിഷാ ബീവി, മക്കൾ - ഷെമീർ ഖാൻ, സമീറ, സബിത. മൃതദേഹം റിയാദിൽ ഖബറടക്കും.
മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ നേതാക്കളായ നവാസ് ബീമാപ്പള്ളി, നജീം അഞ്ചൽ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
Read also: രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam