പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Jun 03, 2022, 03:48 PM ISTUpdated : Jun 03, 2022, 03:52 PM IST
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ തലക്കടുത്തൂര്‍ സ്വദേശി അബ്‍ദുല്‍ ഖാദര്‍ ചുള്ളിയില്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായത്. 30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.


മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു. ഇന്ത്യക്കാരനായ പല്‍വീന്ദര്‍ സിങ് (25) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബനീ ജംറ ഏരിയയിലാണ് മരണത്തിന് കാരണമായ തീപിടുത്തമുണ്ടായത്.

Read also:  റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

ലേബര്‍ അക്കൊമഡേഷനില്‍ അപകട സമയത്തുണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിവില്‍ ഡിഫന്‍സ് സംഘം യഥാസമയത്ത് തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ബനീ ജംറയിലെ ഒറ്റ നില കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ അധികൃതര്‍ ഇവിടെ നിന്ന്  എല്ലാവരെയും ഒഴിപ്പിച്ചു. ഇവിടെ താമസിച്ചിരുന്നവരുടെ സാധനങ്ങളും മറ്റും പ്രദേശത്ത് ചിതറിക്കിടക്കുകയാണ്.


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ മൂന്ന് മരണം. അല്‍ഹസയിലുണ്ടായ കാറപകടത്തിലാണ് കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ സ്വദേശി നജീബ് (32) മരിച്ചത്. രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരാണ് മരിച്ച മറ്റുള്ളവര്‍. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം.

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോയതായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഹസ്‌നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ സേഫ് വെ, സ്മാര്‍ട്ട് വെ ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി