പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Published : May 28, 2022, 02:16 PM IST
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

വ്യാഴാഴ്‍ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്‍ച ജുമാ നമസ്‍കാരത്തിന് പള്ളിയില്‍ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചത്. 

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്‍ജിദിന് സമീപം അബ്ബാസ് - ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്‍ച ജുമാ നമസ്‍കാരത്തിന് പള്ളിയില്‍ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചത്. പൊലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തകര്‍ മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി.

നാല് മാസം മുമ്പ് നാട്ടില്‍ നിന്ന് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്നു. സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ - സമീറ. മക്കള്‍ - റിസ്വാന്‍, റഫാന്‍, റൈഹാന്‍. സഹോദരങ്ങള്‍ - ഹാജറ, ഹനീഫ, മൈമൂന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ