റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

Published : Jan 31, 2024, 06:01 PM IST
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപമാണ് അപകടം ഉണ്ടായത്.

ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപമാണ് അപകടം ഉണ്ടായത്.

സര്‍വീസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അജ്മാനില്‍ സെയില്‍സ് വിഭാഗത്തിലായിരുന്നു ജോലി. 20 വര്‍ഷമായി പ്രവാസിയാണ്.  പിതാവ്: പരേതനായ ഉസ്മാന്‍, മാതാവ്: ബീഫാത്തു, ഭാര്യ: സുനീറ മക്കള്‍ സബാ ഷഹലിന്‍, സംറ ഷഹലിന്‍, മുഹമ്മദ് റയാന്‍ ബദര്‍. 

Read Also -  വന്‍ തീപിടിത്തം; മലയാളികളുടേത് ഉള്‍പ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു, മണിക്കൂറുകളോളം നിന്ന് കത്തി സീബ് സൂഖ്

അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ച് പ്രവാസി മരിച്ചു; അഞ്ച് വർഷമായി നാട്ടിൽ പോയിട്ടില്ലാത്ത യുവാവിന് ദാരുണാന്ത്യം

റിയാദ്:  അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ച് ഇന്ത്യൻ യുവാവ് റിയാദിൽ മരിച്ചു. ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്ഖുറാൻ (32) ആണ് റിയാദ് എക്സിറ്റ് 10ൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ അജ്ഞാത വാഹനമിടിച്ചാണ് അപകടം. 

സംഭവസ്ഥലത്ത് വെച്ചു തന്നെ മുഹമ്മദ് മുസ്ഖുറാൻ മരിച്ചു. മഹരർ - ഖുർഷിദ ദമ്പതികളുടെ മകനാണ്. റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ച് വർഷമായി നാട്ടിൽ പോയിട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം