മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

Published : Apr 04, 2023, 10:41 PM IST
മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

Synopsis

ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ദുബൈ: മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ഭാര്യ - ഹഫ്‍സ. ഒന്‍പത് വയസുകാരിയായ അറഫ, ആറ് വയസുകാരിയായ കെന്‍സ എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; പിതാവിനെ ഖബറടക്കിയ അതേ മഖ്‍ബറയില്‍ അന്ത്യവിശ്രമം

ജോലി കഴിഞ്ഞ് വരുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു
മാന്നാർ: ഒമാൻ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡ്  അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) മരിച്ചു. ഒമാനിലെ അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്ന സന്തോഷ്  ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നിൽ നിന്നും സ്‍പോർട്സ് കാർ ഇടിച്ചാണ് അപകടം. 

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടു.  നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. പുലിയൂർ തെക്കുംകോവിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെയും ശാന്തകുമാരിയുടെയും മകനാണ് സന്തോഷ് പിള്ള. ഭാര്യ - അശ്വതി പിള്ള. കുരട്ടിക്കാട് ഭൂവനേശ്വരി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി  നൈനിക് എസ്.പിള്ള ഏക മകനാണ്.

Read also: ബോക്സിങ് റിങില്‍ അപകടം; മലയാളി വിദ്യാര്‍ത്ഥി യു.കെയില്‍ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി