
റിയാദ്: മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ (Riyadh) ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്‍ദുൽബാരി സഖാഫി (40) ആണ് മരിച്ചത്. എട്ടു വർഷമായി റിയാദിലെ ബദിയ ഡിസ്ട്രിക്ട്രിൽ ഹൗസ് ഡ്രൈവറായി (Malayali house driver) ജോലി ചെയുകയായിരുന്നു. കഴിഞ്ഞ മൂന്നര വർഷമായി നാട്ടിൽ പോയിട്ടില്ല.
മാതാവ്: കതിയകുട്ടി, ഭാര്യ: റഹ്മത്, മക്കൾ: ഫാത്തിമ ബരീറ, അബ്‍ദുൽബാസിത്. സഹോദരങ്ങൾ: അബ്‍ദുറഹ്മാൻ (റിയാദ്), അബുബക്കർ (ഒമാൻ), സുലൈമാൻ, ജമാൽ (ഇരുവരും യുഎഇ). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദ് ഐ.സി.എഫ് ഭാരവാഹികളായ ഇബ്രാഹിം കരീം, അബ്‍ദുറസാഖ് വയൽക്കര, അബ്ദുൽ മജീദ് താനാളൂർ എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam