
മനാമ: ബഹ്റൈനില്‍ (Bahrain) റോഡപകടത്തില്‍ (Road accident) പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് (36) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.
അതീവ ഗുരുതരാവസ്ഥയില്‍ സല്‍മാനിയ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. ബോധം തിരികെ ലഭിച്ചെങ്കിലും സംസാര ശേഷിയും ചലന ശേഷിയും തിരികെ ലഭിച്ചില്ല. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. സംസ്‍കാരം പിന്നീട് നടക്കും. ഭാര്യ - ഷിബി. മകന്‍ - എയ്‍ഡന്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. കബദ് (Kabad) ഏരിയയിലായിരുന്നു സംഭവം. താമസ സ്ഥലത്തെ സീലിങില്‍ നിന്ന് കയര്‍ കൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്ക് അയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ കുവൈത്തില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam