
റിയാദ്: ആറുവർഷമായി നാട്ടിൽ പോകാത്ത മലയാളി സൗദി അറേബ്യയിൽ (Saudi Arabia) മരിച്ചു. കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിൽ പോയി വന്നിട്ട് ആറു വർഷം കഴിഞ്ഞിരുന്നു.
മുഹമ്മദ് കുഞ്ഞു ആണ് പിതാവ്. മാതാവ്: അസുമ ബീവി. ഭാര്യ: ഷെമി. മകൾ: ഫാത്തിമ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവർ രംഗത്തുണ്ട്.
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) ആശുപത്രിയിൽ കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു (Expat died). തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജീസാനിലെ (Jezan) ആശുപത്രിയിൽ ഒരാഴ്‍ചയായി ചികിത്സയിലായിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാൻപറമ്പിൽ ബിസ്‍മോനാണ് മരിച്ചത്.
നാല് വർഷമായി സൗദിയിലെ അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക് ജീവനക്കാരനായിരുന്നു. ഭാര്യ ശാരിമോൾ കാൻസർ ബാധിതയായി നാട്ടിൽ ചികിത്സയിലാണ്. മക്കൾ: അനന്യ, അനുശ്രീ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam