5 വർഷത്തെ കാത്തിരിപ്പ്, മുടങ്ങാതെ ടിക്കറ്റെടുത്തു; നിനച്ചിരിക്കാതെ മലയാളിക്ക് ഭാഗ്യമെത്തി, കൈവന്നത് കോടികൾ

Published : Jan 12, 2025, 05:20 PM IST
5 വർഷത്തെ കാത്തിരിപ്പ്, മുടങ്ങാതെ ടിക്കറ്റെടുത്തു; നിനച്ചിരിക്കാതെ മലയാളിക്ക് ഭാഗ്യമെത്തി, കൈവന്നത് കോടികൾ

Synopsis

ഏറ്റവും പുതിയ ഇലക്ട്രോണിക് നറുക്കെടുപ്പാണ് മലയാളിയായ ഇദ്ദേഹത്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. 

അബുദാബി: നിരവധി മലയാളികളെ ഒറ്റ രാത്രിയില്‍ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണയും ഒരു മലയാളിക്ക് സമ്മാനിച്ചത് കോടികൾ. പ്രവാസി മലയാളിയായ അബ്ദുള്ള സുലൈമാനാണ് ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ ഇ-നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അബ്ദുള്ള സുലൈമാനെ തേടി ആ ഭാഗ്യമെത്തിയത്. 10 വര്‍ഷം യുഎഇയില്‍ ജോലിചെയ്തിരുന്ന അബ്ദുള്ള ഇപ്പോള്‍ സൗദി അറേബ്യയിലേക്ക് മാറിയിരിക്കുകയാണ്. 019362 എന്ന ടിക്കറ്റ് നമ്പര്‍ തന്‍റെ തലവര മാറ്റുമെന്ന് അബ്ദുള്ള സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും അബ്ദുള്ള ബിഗ് ടിക്കറ്റ് വാങ്ങുമായിരുന്നു.

Read Also -  ആരും കൊതിക്കുന്ന ശമ്പളം, യുകെ വിളിക്കുന്നു; ടിക്കറ്റും ഒരു മാസത്തെ താമസസൗകര്യവും സൗജന്യം, അവസരം ഡോക്ടർമാർക്ക്

ഈ നീണ്ട കാത്തിരിപ്പിനാണ് വിജയത്തിന്‍റെ മധുരം കൈവന്നിരിക്കുന്നത്. സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ മനസ്സ് നിറഞ്ഞു. ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിലാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്ത് നിയന്ത്രണം കടുപ്പിച്ച് ഒമാൻ; ഡ്രോണുകളും എല്ലാ വായുമാർഗ കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു
ഇറാൻ ആക്രമണം; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞ് കുവൈറ്റ്, 27 സൈനികർക്ക് പരിക്ക്, രണ്ട് സൈനികർക്ക് വീരമൃത്യു