ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

Published : May 19, 2023, 11:36 PM IST
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

Synopsis

കണ്ണൂർ പിണറായി സ്വദേശി അനിതാലയം വടക്കേചാലിൽ തണ്ട്യൻ മടപ്പുരക്കൽ അനിൽകുമാർ (52) ആണ് ഉമ്മുൽഖുവൈനിൽ മരിച്ചത്. 

ഉമ്മുൽഖുവൈൻ: യുഎഇയില്‍ ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. കണ്ണൂർ പിണറായി സ്വദേശി അനിതാലയം വടക്കേചാലിൽ തണ്ട്യൻ മടപ്പുരക്കൽ അനിൽകുമാർ (52) ആണ് ഉമ്മുൽഖുവൈനിൽ മരിച്ചത്. താമസസ്ഥലത്തു വെച്ചാണ് അനിൽകുമാർ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടൻ  തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - പരപ്രത്ത് മഞ്ജുഷ. 

Read also:  സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

പ്രവാസി മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കിൽ വീണ് മരിച്ചു
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8)മരിച്ചത്. സ്കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ കുടുംബം.

താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്. സിവില്‍ ഡിഫന്‍സ് യൂണിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്കരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി