
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ വയലാ മിന്നു ഭവനില്‍ സുരേഷ് ബാബു (52) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ ഒരാഴ്‍ച മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഭാര്യ - സിന്ധു സുരേഷ്. മക്കള്‍ - ഐശ്വര്യ എസ്. ബാബു, അക്ഷയ എസ് ബാബു. സഹോദരങ്ങള്‍ - സന്തോഷ് കുമാര്‍, സന്ധ്യ കുമാരി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
Read also: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദിയില്‍ മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്ലാജില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഇസ്മായില്‍ (56) ആണ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ട് ദിവസം മുമ്പ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടം.
ഭാര്യ നുസൈബ. മക്കള്‍: റിയാദ് ഖാന്‍, നിയാസ് ഖാന്‍, നിസാന, നിസാമ. മയ്യിത്ത് റിയാദില്‍ ഖബറടക്കാന്‍ ബന്ധുവായ സവാദിനെ സഹായിക്കുന്നതിന് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശിഹാബ് പുത്തേഴത്ത്, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.
Read also: കെട്ടിടത്തിൽനിന്നു വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam