നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു

By Web TeamFirst Published Aug 20, 2022, 11:24 PM IST
Highlights

30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.


മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.

വെള്ളിയാഴ്‍ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‍കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്‍ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശനിയാഴ്‍ച മരണപ്പെടുകയായിരുന്നു. ഭാര്യ - സാജിദ. മക്കള്‍ - ഫൈസല്‍, മഹ്‍മൂദ് സാജിദ്, സഫ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

Read also:  സൗദി അറേബ്യയിലെ ജയിലിൽ രോഗം ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

അജ്‍മാന്‍: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ദീന്‍ (49) ആണ് മരിച്ചത്. അജ്‍മാനിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‍ച രാവിലെയായിരുന്നു അന്ത്യം.

ഫുജൈറയില്‍ ഫാല്‍ക്കന്‍ ഡ്രൈ ഫിഷ് ട്രേഡിങ് എന്ന കമ്പനിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - ഷമീറ. മക്കള്‍ - ഷഹീന, ഷഹസാദ്, ഷഹനാസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അജ്‍മാന്‍ കെ.എം.സി.സി അറിയിച്ചു.

Read also: ഫൈനൽ എക്സിറ്റിൽ പോയിട്ട് പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ റഹൂഫ് (42) ആണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ട്രേഡിങ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഫാത്തിമ, ഭാര്യ: ഷമീന, മക്കള്‍: ലിയ ഫാത്തിമ, മെഹ്‌സ.

തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

click me!